കോഴിക്കോട് : ചെക്യാട് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ചെക്യാട് പുത്തന്‍പുരയില്‍ ജവാദിന്റെയും ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകന് മെഹ്യാന്‍ ആണ് മരിച്ചത്.
ഇന്ന് രാവിലെ ചെക്യാട് വീട്ടിലാണ് സംഭവം. പാറക്കടവിലെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

