കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു. ഒരാഴ്ചകൊണ്ട് ഒരു കിലോയ്ക്ക് 70 രൂപയുടെ വര്‍ധനയാണ് ഇറച്ചിക്ക് ഉണ്ടായിട്ടുള്ളത്.
ബുധനാഴ്ച ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 210 രൂപയും ലഗോണിന് 190 രൂപയുമാണ് വില.കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 140 രൂപയായിരുന്നു ബ്രോയിലറിനും ലഗോണിനും ഇറച്ചിവില. സ്റ്റോക്ക് ഇല്ലെന്ന കാരണം പറഞ്ഞാണ് വില വര്‍ധിപ്പിക്കുന്നത്. കേരളത്തില്‍ ചിക്കന്‍ ഫാമുകള്‍ കുറവായതനാല്‍ തമിഴ്നാട്ടിലെ ഫാമുകളാണ് വില നിശ്ചയിക്കുന്നത്.

