കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമായ പ്രൊഫസർ ടി ശോഭീന്ദ്രൻ അന്തരിച്ചു. ഇന്നലെ രാത്രി 11.30ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രാവിലെ 7 മണിയോടെ ഭൗത്യക ശരീരം കാക്കോടിയിലെ വീട്ടിലേക്ക് കൊണ്ടു പോകും. 76 വയസായിരുന്നു. ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് 2002ൽ ഇക്കണോമിക്സ് വിഭാഗം മേധാവിയായാണ് വിരമിച്ചത്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം പരിസ്ഥിതിരംഗത്തും കലാസാംസ്കാരിക രംഗത്തെയും നിറസാന്നിധ്യമായിരുന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കേരള കാവ് സംരക്ഷണ വിദഗ്ധസമിതി അംഗം, കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി കോഡിനേറ്റർ എന്നി സ്ഥാനങ്ങൾ വഹിച്ചു. അമ്മ അറിയാൻ, ഷട്ടർ, അരക്കിറുക്കൻ, ജോൺ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്.
Home Kerala പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമായ പ്രൊഫസർ ടി ശോഭീന്ദ്രൻ അന്തരിച്ചു
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഇക്കണോമിക്സ് വിഭാഗം മുൻ മേധാവിയുമായ പ്രൊഫസർ ടി ശോഭീന്ദ്രൻ അന്തരിച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

