സ്വന്തം ലേഖകന്‍
കോട്ടയം: സിപിഎം ഉഴവുര്‍ ലോക്കല്‍കമ്മിറ്റി യുടെ പുതിയ നേതൃത്വത്തില്‍ എല്‍ഡിഎഫ് ലേബലില്‍ യുഡിഎഫ് മുന്നണിയുടെ ഉഴവുര്‍ വികസന മുന്നണി ഭരണസമിതിയെ അട്ടിമറിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ബിജെപി – എല്‍ഡിഎഫ് സഖ്യമാണ് രാഷ്ട്രീയ നീക്കത്തിന് പിന്നില്‍. മുന്ന് മുന്നണിയെ പരാജയപ്പെടുത്തിയ വണ്‍ ഇന്‍ഡ്യ വണ്‍ പെന്ഷന് പ്രതിനിധികളുടെ പിന്തുണയില്‍ ആണ് ഉഴവുര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനം. എന്നാല്‍ മാധ്യമങ്ങളിലൂടെ ഉള്ള പ്രചാരണം മാത്രമാണ് നിലവില്‍ ഉള്ളത് എന്നും മുന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രഖ്യാപിച്ചതും അനുവദിച്ചതും അംഗീകരിച്ചതുമായ വികസന പദ്ധതികള്‍ ഒന്നും നടക്കുന്നില്ല എന്നതാണ് എല്‍ഡിഎഫ് നേതാക്കളുടെ ആരോപണം .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ ആണ് ആരംഭിച്ചിരിക്കുന്നത്. കഴിയുമെങ്കില്‍ വണ്‍ ഇന്‍ഡ്യ വണ്‍ പെന്ഷന് പ്രതിനിധി അഞ്ചു പി ബെന്നിയുടെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാമെന്നാണ് സിപിഎം ലോക്കല്‍കമ്മിറ്റി അവകാശപ്പെടുന്നത്.എന്നാല്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നീക്കം ഏരിയാ – ജില്ലാ കമ്മിറ്റികളുടെ അനുവദമില്ലാതെയാണ് ബിജെപി ബന്ധത്തിനായി ശ്രമിക്കുന്നത് എന്ന് എല്‍ഡിഎഫിന്റെ ഒരു വിഭാഗം പറയുന്നു. ഉഴവുര്‍ ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ ബിജെപി സഖ്യത്തിനായി ശ്രമിക്കുന്ന സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് എതിരെ സിപിഎം സംസ്ഥാന നേതൃത്വം നടപടികള്‍ ഉണ്ടാകുമോ എന്നുള്ളതാണ് ഏവരും കാത്തിരിക്കുന്നത്.



