കോട്ടയത്ത് കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. കോട്ടയം പാത്താമുട്ടം കരിമ്പനക്കുന്നേല്‍ അതുല്യ സനീഷാണ് മരിച്ചത്. വെള്ളുത്തുരുത്തി ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അതുല്യ. മൃതദേഹം ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി കളിക്കുന്നതിനിടെ കഴുത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു സ്വാസം മുട്ടിയാണ് മരണം.

