കോട്ടയത്തെ മുണ്ടക്കയത്ത് ജോലി കഴിഞ്ഞ വീട്ടിലേയ്ക്ക് വന്ന തൊഴിലാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസി അറസ്റ്റിലായി. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ് 53 (സാബു )ആണ് അയല്പക്കകാരന്റെ കല്ലേറില്‍ കൊല്ലപ്പെട്ടത്.
അയല്‍വാസിയായ ബിജുവാണ് പിടിയിലായത്. ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും അതിന്റൈ വൈരാഗ്യമാണ് സാബുവിനെ കൊല്ലാന്‍ ബിജു തീരുമാനിച്ചതെന്നും പോലീസ് പറയുന്നു. ബിജു ലഹരിക്കടിമയായിരുന്നുവെന്നും പോലീസ് പറയുന്നു.
കല്ലേറില്‍ സാരമായി പരിക്കേറ്റ സാബുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബിന്ദുവാണ് സാബുവിന്റെ ഭാര്യ.അലീന ,അനുമോള്‍ മക്കളാണ്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലാണ്.


