കോട്ടയം: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനില്‍ (ചെറുകര) ദേവദത്താണ് മരിച്ചത്. 28 വയസായിരുന്നു. അദ്ധ്യാപക ദമ്പതികളായ പ്രദീപ് കുമാറിന്റെയും രേഖയുടേയും മകനാണ് ദേവദത്ത്.
റൊമാനിയയിലെ മള്‍ട്ടോവയിലായിരുന്നു അപകടം നടന്നത്. തടാകത്തിന്റെ തിട്ടയില്‍ ഇരിക്കുന്നതിനിടെ വെള്ളത്തില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.


