കോട്ടയം വഴിയുള്ള പാതയില്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചു. പാതയില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ ആലപ്പുഴ വഴി വഴിതിരിച്ചു വിട്ടിരുന്നു. മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ വളരെ ശ്രമകരമായിരുന്നതിനാലാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ കാലതാമസം ഉണ്ടായത്.