കോട്ടയം നഗരത്തില്‍ കുഴഞ്ഞുവീണ വയോധികന് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡില്‍ തിയറ്റര്‍ റോഡിനോട് ചേര്‍ന്ന് കുഴഞ്ഞുവീണത്. കൊവിഡ് ഭീതിയില്‍ ആരും വയോധികനെ ആരും തിരിഞ്ഞുനോക്കിയില്ല, മാത്രമല്ല സ്വകാര്യ വാഹനങ്ങളില്‍ കയറ്റാന്‍ പലരും മടിച്ചതി നെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം അദ്ദേഹം റോഡില്‍ കിടന്നിരുന്നു. മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനിടെ മുഖമടിച്ച് അദ്ദേഹം നിലത്ത് കുഴഞ്ഞ് വീഴുകയാ യിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും അദേഹത്തെ കൊണ്ടുപോകാന്‍ ആംബുലിന്സ് ലഭിച്ചില്ല. കൊവിഡ് പേടി കൊണ്ട് സ്വകാര്യ വാഹനത്തില്‍ കയറ്റാനും ആരും ശ്രമിച്ചില്ല. പൊലീസ് പല ആംബുലന്‍സുകാരെയും വിളിച്ചിട്ടും കോവിഡ് ഭീതിയില്‍ ആരും വരാന്‍ തയാറായില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ആശുപ ത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സ് ലഭിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹം മരിച്ചിരുന്നു.

