കൊവിഡ് രൂക്ഷമാകുന്ന കൊല്ലം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന എഫ് എല്‍ ടിസികളിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകള്‍, രോഗികള്‍ക്ക് വായിക്കുന്നതിനുള്ള പുസ്തകങ്ങള്‍ എന്നിവ ഡിവൈഎഫ്ഐ നല്കി. കൊല്ലം ജില്ലാ കളക്ടര്‍ക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ്. ആര്. അരുണ്‍ബാബു കൈമാറി. എഫ് എല്‍ ടിസികള്‍ സജ്ജീകരിക്കുന്നതിനും കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ട പ്രദേശങ്ങളില്‍ അണു നശീകരണം നടത്തുന്നതിനും വീടുകളില്‍ ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സജീവമായി ഇടപെടുന്നുണ്ട്. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ സുധീര്‍, കൊല്ലം ബ്ലോക്ക് സെക്രട്ടറി നാസിമുദീന്, പ്രസിഡന്റ് മനുദാസ്, സുദേവ് എന്നിവര്‍ പങ്കെടുത്തു.