കൊല്ലം: കൊല്ലം ചുവന്നു, സി.പി.എം. 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും. 30 വര്ഷങ്ങള്ക്കുശേഷമെത്തുന്ന സമ്മേളനം വന്‍ വിജയമാക്കാന്‍ കൊല്ലം ചുവപ്പിച്ചു കഴിഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ആഴത്തില്‍ വേരോട്ടമുള്ള കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്.
കയ്യൂര്‍, വയലാര്‍, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച അഞ്ചിന് പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറില്‍ എത്തിച്ചേരും. വ്യാഴാഴ്ച മുതല്‍ ഒമ്പത് വരെ സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളിലെ കോടിയേരി ബാലകൃഷ്ണന് നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.