പിസി ചാക്കോയെ പേടിക്കണമെന്ന് കുണ്ടറ പീഡനക്കേസ് പരാതിക്കാരിയുടെ പിതാവ്. എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയെ ഭയന്നിട്ടാണ് എന്‍സിപിയിലെ ചില നേതാക്കള്‍ പീഡനക്കേസിലെ പ്രതി പത്മാകരനെ പിന്തുണക്കുന്നതെന്ന് പരാതിക്കാരിയായ യുവതിയുടെ പിതാവ് പറഞ്ഞു.
ചാക്കോയുടേത് ഭയപ്പെടുത്തുന്ന ഭരണമാണ്, കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പദവികള്‍ ആഗ്രഹിച്ചിട്ടാണ് പിസി ചാക്കോ എന്‍സിപിയിലേക്ക് പോയത്. അദ്ദേഹത്തെ ഭയന്നിട്ട് ആരെങ്കിലുമൊക്കെ പത്മാകരനെ പിന്തുണച്ചേക്കാം. എന്നാൽ എന്‍സിപിയോട് പത്മാകരന് തന്നെ പറഞ്ഞിട്ടുണ്ട് ഈ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ ഇത്രയും പ്രെശ്നം ഉണ്ടാകില്ലായിരുന്നുവെന്ന്.
ആരോപണ വിധേയനായ പത്മാകരന് തൻ്റെ മകളെ കണ്ടിട്ടില്ലായെന്ന് പറയുന്ന് പച്ചകള്ളമാണ്. പത്മാകരനും താനും എന്‍സിപി പ്രവര്‍ത്തകരാണെന്നും ഒരിക്കല്‍ പോലും മകളെ കണ്ടിട്ടില്ലായെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും യുവതിയെ താന്‍ ഒരിക്കല്‍ പോലും നേരില്‍ കണ്ടിട്ടില്ലെന്നുമാണ് പത്മാകരന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിൽ പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു പരാതിക്കാരിയുടെ പിതാവ്.
പരാതിക്കാരി വിരോധമുള്ളവര്‍ക്കെതിരെ ഇതിനുമുന്നേയും സമാന പരാതി നല്‍കിയിട്ടുണ്ടെന്നാണ് പത്മാകരന് പരാതിയിൽ പറഞ്ഞിരിക്കുന്നത്, ഇത് പരിശോധിച്ചാല്‍ തന്നെ മനസിലാവും അയാൾ പറയുന്നതൊക്കെ കള്ളമാണെന്ന്. ഒരു എന്സിപിക്കാരന് പ്രതിയായ കേസില്‍ എന്‍സിപി അന്വേഷിക്കേണ്ടതില്ലെന്ന് മകളോട് താനാണ് പറഞ്ഞതെന്നും അതിനാലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനോട് സഹകരിക്കേണ്ടതില്ലെന്ന് പറഞ്ഞതെന്നും പിതാവ് വ്യക്തമാക്കി. അതേസമയം, യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തതിരുന്നു ഇതിന് പിന്നാലെയാണ് ഇയാള്‍ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണ്. അതിനായി നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും തയ്യാറാണെന്നും, പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്മാകരന് പറയുന്നു.


