കരുനാഗപ്പള്ളി: തദ്ദേശ സ്ഥാപന ഭരണാധികാരികൾ വികസന പ്രവർത്തനങ്ങളിൽ സങ്കുചിത താല്പര്യം വച്ചു പുലർത്തരുതെന്നും വികസന പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ പ്രവർത്തനമാണ് വേണ്ടെതെന്നുംസി.ആർ മഹേഷ് എംഎൽഎ പ്രസ്താവിച്ചു.
യു.ഡബ്ല്യുഇ സി തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന്റെയും ഈ ശ്രം കാർഡ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരുനാഗപ്പള്ളിയുടെ പല പൊതു വികസന പ്രവർത്തനങ്ങളും ഈ നിയമസഭാ കാലയളവിൽ നടക്കാതിരിക്കാൻ സംഘടിത ശ്രമമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇവർ ഇതിൽ നിന്ന് പിന്മാറി പൊതു വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാകണമെന്നും മഹേഷ് പറഞ്ഞു.
യു ഡബ്ല്യു ഇ സി തഴവ മണ്ഡലം പ്രസിഡന്റ് ബി.രാജീവൻ അധ്യക്ഷത വഹിച്ചു. യു.ഡബ്ല്യു ഇ സി സംസ്ഥാന ജനറൽ സെക്രട്ടറി ബോബൻ ജി നാഥ് മുഖ്യ പ്രഭാക്ഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് ബി.മോഹൻദാസ് ജില്ലാ ഭാരവാഹികളായ ജി. കൃഷണപിള്ള, എൻ സുബാഷ് ബോസ്, മേലൂട്ട് പ്രസന്നകുമാർ, നാസർ പുളിക്കൽ, കരുണാകരൻ, അസീസ്സ്, ഡോളി എസ് മുതലായവർ സംസാരിച്ചു.


