കരുനാഗപ്പള്ളി :എല്ലാവര്ക്കും തുല്ല്യത ഉറപ്പു വരുത്തുന്ന വിശുദ്ധഗ്രന്ഥമാണ് ഇന്ത്യയുടെ ഭരണഘടനയെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. ഡോ : ബീ.ആര്. അംബേദ്ക്കര്‍ സ്റ്റഡി സെന്റര്കരുനാഗപ്പള്ളി എ. പാച്ചന് നഗറില്‍ (ഐ.എം.എ ഹാളില്‍) സംഘടിപ്പിച്ച 131മത് അംബേദ്ക്കര്‍ ജയന്തി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം കിട്ടിയ അയല്‍ രാജ്യത്ത് ഭരണാധികാരികളെ പുറത്താക്കി സൈന്യം ഭരണം പിടിച്ചടക്കുമ്പോള്‍ ഇന്ത്യയില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടാകാത്തത് ഭരണഘടനാ എഴുതിയ അവസരത്തില്‍ ഡോ. ബീ.ആര്. അംബേദ്ക്കര്‍ പുലര്‍ത്തിയ ജാഗ്രത കൊണ്ടാണ്, ഗാന്ധിയും അംബേദ്ക്കറും വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും രാഷ്ട്രതാല്‍പ്പര്യം അപകടത്തിലാവാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു. നമ്മുടെ സാമ്പത്തിക ഘടനയുടെ ആണിക്കല്ലായ റിസര്‍വ്വ് ബാങ്ക് ഇന്ത്യയുടെ ഉപജ്ഞാതാവ് അംബേദ്ക്കറാണെന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിലുള്ള പാണ്ഡിത്യം നമുക്ക് ബോധ്യമാകുന്നതെന്നും പി.സി. വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു.
ഭരണഘടനയെ ദുര്‍ബ്ബലപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് ചടങ്ങില്‍ പങ്കെടുത്ത സി.ആര്. മഹേഷ് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഗാന്ധി, നെഹ്റു, അംബേദ്ക്കര്‍, ഭഗത് സിംഗ് തുടങ്ങിയവരെ തിരസ്ക്കാനുള്ള മനോഭാവം ശക്തിപ്പെട്ടു വരുമ്പോള്‍ ഇത്തരം ജയന്തി ആഘോഷങ്ങള്‍ അഭിമാനവും സന്തോഷവും ഊര്‍ജ്ജവും നല്‍കുന്നതായി സി.ആര്. മഹേഷ് പറഞ്ഞു. ഡോ.ബി.ആര് അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ചെയര്മാന് ബോബന് ജി നാഥ് അധ്യക്ഷത വഹിച്ചു. എന്‍. അജയകുമാര്‍ ,ഷിബു എസ് തൊടീയുര്, ചുളൂര്‍ ഷാനി, ആര്.സനജന്‍ , എസ് ജയകുമാര്‍, സി.എം. ഷെരിഫ്, എ എ അസീസ്, ബിജു പാഞ്ചജന്യം, ബി.എസ്. വിനോദ്, കെ.എസ്.പുരം സുധീര്‍ , റാഷിദ് എ വാഹിദ്, അജി ലൗലാന്റ്, സുബാഷ് ബോസ്, എം.കെ വിജയഭാനു , ഷെഫീക്ക് കാട്ടയത്ത് എന്നീവര്‍ സംസാരിച്ചു.
ഡോ ബി.ആര് അംബേദ്കര്‍ അവാര്‍ഡ് പി.എന്‍ സുരേഷ് പാലക്കോടിന് പി.സി വിഷ്ണുനാഥ് എം എല്‍ എ നല്കി. ജെ. ക്ലാരറ്റ് (പ്രഥമാധ്യാപിക) ജി.മഞ്ജുകുട്ടന് (പരിസ്ഥിതി പ്രവര്ത്തകന്) . ചെറുകര ഷംനാദ് (അമ്മ മനസ്), ബി.മോഹന്‍ദാസ് (ജനസേവകന്), ഡോ.കെ.ബാബു (ആദുര സേവനം), നിസാര്‍ പൊയ്യാങ്കര (ജീവകാരുണ്യ പ്രവര്ത്തകന്), സിംലാല്‍ (കൗണ്‍സിലര്‍), ബിജു മുഹമ്മദ്
(സാംസ്കാരിക പ്രവര്ത്തകന്), മുനീര്‍ മഹാത്മജി, (അധ്യാപകന്) എന്നി പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചികിത്സാ ധനസഹായ വിതരണവും വിദ്യാഭ്യാ ധനസഹായ വിതരണവും സി.ആര് മഹേഷ് എം എല്‍ എ നിര്‍വഹിച്ചു.