സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ പത്നി പള്ളിക്കുന്ന് അഴീക്കോടന്‍ നിവാസില്‍ കെ മീനാക്ഷി ടീച്ചര്‍ (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1956-ലായിരുന്നു അഴീക്കോടന്‍ രാഘവനുമായുള്ള മീനാക്ഷി ടീച്ചറുടെ വിവാഹം. 34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്കൂള്‍ അധ്യാപികയായിരുന്ന മീനാക്ഷി ടീച്ചര്‍ പ്രധാന അധ്യാപികയായാണ് വിരമിച്ചത്.
മക്കള്‍: ശോഭ, സുധ (റിട്ട. കണ്ണൂര്‍ സര്‍വകലാശാല ലൈബ്രേറിയന്‍), മധു (റിട്ട. തലശേരി റൂറല്‍ ബാങ്ക്), ജ്യോതി, സാനു (ദേശാഭിമാനി, കണ്ണൂര്‍) മരുമക്കള്‍: കെ കെ ബീന (അധ്യാപിക, ശ്രീപുരം സ്കൂള്‍) , ആലീസ്, എം രഞ്ജിനി (അധ്യാപിക, അരോളി ഗവ. സ്കൂള്‍), പരേതനായ കെ ഇ ഗംഗാധരന് (മനുഷ്യാവകാശകമ്മീഷന് അംഗം).
എന്‍സി ശേഖര്‍ പുരസ്കാരം, ദേവയാനി സ്മാരക പുരസ്കാരം, വിനോദിനി നാലപ്പാടം പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.


