കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. ഉടുമ്പന്‍ചോല പാപ്പുംപാറയില് വീട്ടില്‍ മണി(58)യാണ് മരിച്ചത്. മണിയുടെ ആണ്മക്കള് തമ്മിലുണ്ടായ വഴക്കിനിടെ ഇരുവരെയും പിടിച്ചുമാറ്റാനെത്തിയ മണി കുഴഞ്ഞു വീഴുകയായി രുന്നുവെന്ന് ഉടുമ്പന്‍ചോല പൊലീസ് പറഞ്ഞു.
നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ അസ്വാഭാ വിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധു ക്കള്‍ക്ക് വിട്ടുനല്‍കും.


