മൂവാറ്റുപുഴ: ഇന്ത്യയിലെ കോടി കണക്കിന് പാവപെട്ടവർക്ക് ആശ്വാസമേകുന്ന മിനിമം വേതനം ഉറപ്പ് നല്കിയ രാഹുൽ ഗാന്ധിയുടെ പിന്നിൽ ഇന്ത്യൻ ജനത ഒന്നിച്ച് അണിനിരക്കുമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എ പറഞ്ഞു. വാഗ്ദാനങ്ങൾ നല്കിയാൽ സമയബന്ധിതമായി പാലിച്ച വ്യക്തിത്വമാണ് രാഹുൽ ഗാന്ധിയുടേതെന്നും അദേഹം പറഞ്ഞു.
മദ്ധ്യപ്രദേശിലും, രാജസ്ഥാനിലും ചത്തീസ്ഗഢിലും കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ മണിക്കൂറുകൾക്കകം കാർഷിക കടം എഴുതി തള്ളിയെന്നും അദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. യോഗത്തിൽ യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ കെ.എം.സലിം അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ്,യു.ഡി.എഫ്.സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ് എം.എൽ.എ ,കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ എം.എൽ.എ ജോസഫ് വാഴക്കൻ ,ജയ്സൺ ജോസഫ്, ഐ.കെ.രാജു, വി.ജെ.പൗലോസ്, റോയി കെ.പൗലോസ് ഏ മുഹമ്മദ് ബഷീർ, ജോയി മാളിയേക്കൽ, പി.എം. അമീർ അലി, വർഗീസ് മാത്യം, പായിപ്ര കൃഷ്ണൻ, പി.പി.എൽദോസ് പി, ഏ ബഷീർ, ഉല്ലാസ് തോമസ്, പി.വി.കൃഷ്ണൻ നായർ, കെ.എ തോമസ്, എൻ.ജെ.ജോർജ്, പി.എസ്.സലിംഹാജി, ജോസ് പെരുമ്പിള്ളിക്കുന്നേൽ, എബ്രാഹം പൊന്നും പുരയിടം, ടോം കുര്യാച്ചൻ, എം.എം. സീതി, എം.എസ്.സുരേന്ദ്രൻ, ബേബി ജോൺ, പി.ആർ.നീലകണ്ഠൻ, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ
ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ഏ മുഹമ്മദ് ബഷിർ (മുഖ്യ രക്ഷാധികാരികൾ)കെ.എം.അബ്ദുൾ മജീദ് (ചെയർമാൻ) കെ.എം.സലിം (ജനറൽ കൺവീനർ) ടോമി പാലമല ,എൻ.ജെ ജോർജ് (സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി 1001 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റിയേയും കൺവൻഷൻ തെരഞ്ഞെടുത്തു