കട്ടപ്പന നഗരസഭയിൽ വാർഡ് – 8, മാർക്കറ്റ്, കെ എസ് ആർ ടി സി ജംഗ്ഷൻ-വെട്ടിക്കുഴിക്കവല റോഡ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. കട്ടപ്പന സ്വദേശിയായ പഴം-പച്ചക്കറി വ്യാപാരിക്ക് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ്
കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചത്.
.
കട്ടപ്പന നഗരസഭയിലെ വാർഡ് – 8 പൂർണ്ണമായും 17-ാം വാർഡിലെ കട്ടപ്പന മാർക്കറ്റ് പൂർണ്ണമായും കട്ടപ്പന കെ എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും വെട്ടിക്കുഴിക്കവല റോഡും കൺടെയിൻമെൻ്റ് മേഖലയായി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചു.

