ഇടുക്കി: പന്നിയാറില്‍ ചക്കക്കൊമ്ബന് റേഷന്‍കട തകര്‍ത്തു. ഭിത്തി തകര്‍ത്ത് അരിച്ചാക്കുകള്‍ എടുത്ത് പുറത്തിട്ടിട്ടുണ്ട്.രണ്ട് ചാക്ക് അരിയോളം ആന ഭക്ഷിച്ചെന്നും കടയുടമ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അടുത്തിടെ നിര്‍മിച്ച പുതിയ കെട്ടിടമാണ് ആന തകര്‍ത്തത്. ഇവിടെ ഫെന്‍സിംഗ് സ്ഥാപിച്ചിരുന്നെങ്കിലും ഇത് തകര്‍ത്ത് ആന അകത്തുകയറുകയായിരുന്നു.