ഇടുക്കി: കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയില്‍ യുവാവ് ആത്മഹത്യ ചെയ്തു. ആനച്ചാല്‍ സ്വദേശി ദീപു ആണ് മരിച്ചത്. തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ചയാണ് ദീപുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. കരിമണ്ണൂരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു. കോവിഡ് കാലത്ത് വലിയ കടബാധ്യയിൽ ആയിരുന്നു ദീപു എന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.


