ഏലപ്പാറയ്ക്ക് സമീപമുള്ള എസ്റ്റേറ്റില്‍ നിന്ന് വാറ്റു ചാരായം പിടിച്ചെടുത്തു. എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന ആമോസ് എന്ന ആളാണ് ചാരായവുമായി പൊലീസ് പിടിയിലായത്.
ഇയാള്‍ താമസ സ്ഥലത്ത് ചാരായം വാറ്റുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പീരുമേട് പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയും ആളിനെ പിടികൂടുകയുമായിരുന്നു. പ്രതിയെ അറസ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
ലോക്ക് ഡൗണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ പ്രദേശത്ത് വ്യാജവാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത്തരം പ്രദേശങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു.


