തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന വീട് തകര്‍ത്തു. അതിരപ്പിള്ളി പ്ലാന്റേഷന് കോര്പറേഷന് വെല്‍ഫയര്‍ ഓഫീസറുടെ വീടാണ് ആന തകര്‍ത്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. വീടിനുള്ളില്‍ കയറി ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും ആന തകര്‍ത്തു. ഈ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
