കാക്കനാട്: യഥാസമയം ഫണ്ട് അനുവദിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഞെരുക്കിക്കൊല്ലുകയും പദ്ധതികള്‍ അട്ടിമറിക്കുകയും ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും യുഡിഎഫ് ജനപ്രതിനിധികള്‍ കുത്തിയിരിപ്പ് സമരം നടത്തി
ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടന്ന ജില്ലാതല കുത്തിയിരിപ്പ് സമരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ബി എ അബ്ദുള്‍ മുത്തലിബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, അംഗങ്ങളായ മനോജ് മൂത്തേടന്, എം ജെ ജോമി, റാണിക്കുട്ടി ജോര്‍ജ്, ഷാരോണ്‍ പനക്കല്‍, ദീപു കുഞ്ഞിക്കുട്ടി, ഷൈമി വര്‍ഗീസ്, എല്‍സി ജോര്‍ജ്, അനിമോള്‍ ബേബി, തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി എന്നിവര്‍ പ്രസംഗിച്ചു
പഞ്ചായത്ത് രാജ് നിയമത്തിലൂടെ അധികാര വികേന്ദ്രീകരണം നടപ്പിലായതിന് ശേഷം ത്രിതല പഞ്ചായത്തുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം യഥാസമയം ഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ അവതാളത്തിലായതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണന്ന് സമരം ഉദ്ഘാടനം ചെയ്ത ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ജനകീയാസൂത്രണത്തിന്റെ അപ്പസ്തോലന്മാരായി വീമ്പിളക്കുന്ന ഇടതുപക്ഷം കേരളം ഭരിക്കുമ്പോള്‍ സാമൂഹ്യക്ഷേമപദ്ധതികള്‍ ഉള്‍പ്പെടെ താളം തെറ്റുന്ന സാഹചര്യമുണ്ടാക്കിയത് ധനകാര്യ വകുപ്പിന്റെ പിടിപ്പുകേടാണ്. ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് വ്യക്തിഗത ആനുകൂല്യങ്ങള്‍ പ്പോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു


