കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാന്‍ ഉത്തരവിറക്കി ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒയുടെ നിര്‍ദേശത്തിനെതിരേ നാട്ടുകാര്‍.
എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയതെന്നും അതിനാല്‍ പാപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ ബെനഡിക്റ്റ് പറഞ്ഞു. നാട്ടുകാരുടെ ഭാഗം കേള്‍ക്കാതെ ആണ് ആര്‍ഡിഒയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു.
കാര്‍ണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് ആര്‍ഡിഒയുടെ നിര്‍ദേശം. സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.
നേരത്തെ, കാര്‍ണിവലിന്റെ ഭാഗമായി നടത്തുന്ന നാടകത്തിന്റെ പേരില്‍ നിന്ന് “ഗവര്‍ണര്‍’ എടുത്തു മാറ്റണമെന്നും ആര്‍ഡിഒ ഉത്തരവിറക്കിയിരുന്നു. ഭരണഘടനാ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന ഗവര്‍ണറെ ആക്ഷേപിക്കുന്നതാണ് നാടകത്തിന്റെ പേരെന്ന് ബിജെപി നേതൃത്വം പരാതി നല്‍കിയിരുന്നു.


