മുവാറ്റുപുഴ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ മുന്‍സിപ്പല്‍ ടൗണ്‍ യൂണിറ്റ് രൂപീകരണവും, പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്മാര്ക്കുള്ള സ്വീകരണവും മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നടന്നു. പി.ഒ.ജംഗ്ഷനില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഫെസി മോട്ടി അടക്കമുള്ള പഞ്ചഗുസ്തി നാഷണല്‍ ചാമ്പ്യന്മാരെ സ്വീകരിച്ചാനയിച്ചു.
നാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കെ.എസ്.വി.വി.എസ് മുവാറ്റുപുഴ ഏരിയാ പ്രസിഡന്റ് ഗോപകുമാര്‍ പാറപ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് റോബിന് ജോണ്‍ വന്നിലം ഉദ്ഘാടനം ചെയ്തു. കെ.എസ്.വി.വി.എസ് സംസ്ഥാന കമ്മിറ്റി അംഗം ലതിക രജീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.എസ്. ബാലകൃഷ്ണന്, ഏരിയാ സെക്രട്ടറി കെ.എന്‍.ജയപ്രകാശ് ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രന്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജാഫര്‍ സാദിഖ്, ഇമാനുവല്‍ പാലക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു. കെ.എസ്.വി.വി.എസ് ജില്ലാ പ്രസിഡന്റ റോബിന് ജോണ്‍ വന്നിലവും, സംസ്ഥാന കമ്മിറ്റി അംഗം ലതിക രജീഷ് എന്നിവര്‍ ചേര്‍ന്ന് പഞ്ചഗുസ്തി ചാമ്പ്യന്മാരെ ആദരിച്ചു.
പുതിയ ഭാരവാഹികള്‍
ഇമ്മാനുവല്‍ പാലക്കുഴി (പ്രസിഡന്റ്), കെ.എ.സതീഷ് (സെക്രട്ടറി), കെ.യു.ബേബി (ട്രഷറര്‍), സഹീര്‍.എന്‍.എസ്,നിതിന്‍ വേണു, (വൈസ് പ്രസിഡന്റ്മാര്‍ ) ജിബിന്‍ ബഷീര്‍, ജിയോ ജോര്‍ജ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു. വ്യാപാരി വ്യവസായി സമിതി മുവാറ്റുപുഴ മുന്‍സിപ്പല്‍ ടൗണ്‍ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.


