എറണാകുളം കണയന്നൂര്‍ താലൂക്കില്‍ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ ജനറല്‍ ബോഡി യോഗം നടന്നു. കണയന്നൂര്‍ തഹസില്‍ദാര്‍ ബീന പി ആനന്ദിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. താലൂക്ക് ഇന്‍ചാര്‍ജ് റ്റി.ആര് ദേവന് ഇന്റര്‍ ഏജന്‍സി ഗ്രൂപ്പിന്റെ നയരേഖ വിശദീകരിച്ചു.
താലൂക്കിന് കീഴിലുള്ള വില്ലേജ് ഓഫീസര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, അംഗീകൃത എന്‍ജിഒ പ്രതിനിധികള്‍, സെന്റ് തെരേസാസ് കോളജ് പ്രിന്‍സിപ്പല്‍ ലിസ്സി ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് താലൂക്ക് കണ്‍വീനര്‍ എം.ജി.ശ്രീജിത് സ്വാഗതവും, ജൂനിയര്‍ സൂപ്രണ്ട് ബാബു നന്ദിയും രേഖപ്പെടുത്തി.
കണയന്നൂര്‍ താലൂക്കിലെ വില്ലേജ്/ പഞ്ചായത്ത്/ വാര്‍ഡ് തലങ്ങളിലുള്ള റെസിഡന്റ് അസ്സോസിയേഷനുകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍, മറ്റ് സന്നദ്ധ സംഘടകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജൂലൈ നാലാം തീയതിക്കകം ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.


