പെരുമ്പാവൂര്‍ : കാലടി പുതിയ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കാന്‍ പൊന്നും വില വിജ്ഞാപനം പുറപ്പെടുവിച്ചതായി എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എം.എല്‍.എ. അറീയിച്ചു. കേരള ഗസറ്റ് വിജ്ഞാപന പ്രകാരം ആലുവ NH നമ്പര്‍ 2 (എല്‍.എ.) സ്പെഷ്യല്‍ തഹസില്‍ദാറിനെയാണ് പൊന്നും വിലക്ക് സ്ഥലം ഏറ്റെടുക്കാന്‍ നിയോഗിച്ചിരിക്കുന്നത്. കുന്നത്തുനാട് താലൂക്കിന്റെ പരിധിയില്‍ വരുന്ന ചേലാമറ്റം വില്ലേജില്‍ നി ന്നും, ആലുവ താലൂക്കിന്റെ പരിധിയില്‍ വരുന്ന കാലടി വില്ലേജില്‍ നിന്നുമായി ആകെ 0.1293 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുക.
സ്ഥലം ഉടമകളെ വീട്ടില്‍ ചെന്ന് നേരില്‍കണ്ട് മുന്‍കൂറായി സ്ഥലം വിട്ടു തരുന്നതിനുള്ള അനുമതി നേടിയെടുക്കാന്‍ എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എ യുടേയും ,റോജി ജോണ്‍ എം.എല്‍.എ.യുടേയും നേതൃത്വത്തില്‍ ശ്രമിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ മുന്‍കൂറായി സ്ഥലം വിട്ടു തരുന്ന മുഴുവനാളുകളെയും കളക്ടറുടെ ചേമ്പറില്‍ എത്തിച്ച് നിര്‍ദിഷ്ട ഫോം കൈമാറുകയും ചെയ്ത മാതൃകാപരമായ നടപടി മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുന്‍കൂര്‍ പ്രതിഫലം പറ്റാതെ ഉടമകള്‍ സ്ഥലം വിട്ടു തരാന്‍ തയ്യാറായ കാര്യം ഉള്‍പ്പെടെ നിയമസഭയില്‍ സബ്മിഷനായി എല്‍ദോസ് പി കുന്നപ്പിള്ളില്‍ MLA ഉന്നയിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫയല്‍ നീക്കങ്ങളില്‍ പെട്ട് ദീര്‍ഘകാലം മുടങ്ങിക്കിടക്കേണ്ട ഒരു പാലം പണിയാണ് എം.എല്‍.എ മാരുടേയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടേയും സമയോചിതമായ ഇടപെടല്‍ മൂലം അതിവേഗത്തിലായത്.
544 മീറ്റര്‍ നീളവും, ഇരു വശവും നടപ്പാത ഉള്‍പ്പെടെ 14 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാവുക. നിലവിലുള്ള പാലത്തിന് 6.70 മീറ്റര്‍ വീതിയിലൂടെ മാത്രമാണ് വാഹന ഗതാഗതം നടന്നിരുന്നത്.ഇതിനോടൊപ്പം സാമൂഹ്യ ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പ്രകാരം ഈ പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പെരുമ്പാവൂര്‍ അങ്കമാലി റോഡിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് വലിയ സഹായകമാകും എന്നും ചൂണ്ടിക്കാണിച്ചതും പാലം പണി വേഗത്തിലാകാന്‍ സഹായിച്ചിട്ടുണ്ട്.
കാലടി പാലം പണിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് നടപടികള്‍ക്ക് വേഗത കൂട്ടാന്‍ സംസ്ഥാന വിദഗ്ധ സമിതി കൂടി ശുപാര്‍ശ ചെയ്തു. ടെന്‍ഡര്‍ എടുത്തിട്ടുള്ള കരാറുകാരന് സാങ്കേതിക കാര്യങ്ങള്‍ക്ക് വേണ്ടി ഈ സ്ഥലത്ത് ഷെഡ്ഡ് കെട്ടി തങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്..പൊന്നുവില സ്ഥലം ഏറ്റെടുപ്പിന്റെ 30 ദിവസങ്ങള്‍ക്ക് ശേഷം തൊട്ടടുത്ത ആഴ്ചകളില്‍ പാലം പണി ഔദ്യോഗികമായി ആരംഭിക്കാന്‍ കഴിയുമെന്ന് കുന്ന പ്പള്ളില്‍ എംഎല്‍എ അറിയിച്ചു. MC റോഡിലെ ഗതാഗതക്കുരുക്കുകളി ലൊന്നായ കാലടി പാലത്തിലെ കുരുക്കഴിയുന്നതോടെ എയര്‍പോര്‍ട്ട് യാത്രക്കാരും ആശ്വാസത്തിലാവുകയാണ്.


