കൊച്ചി: പ്ലൈവുഡ് കമ്ബനിയില്‍ തീപിടിത്തം.പെരുമ്ബാവൂര്‍ കൂവപ്പടിയില്‍ എസ്കെഎം കമ്ബനിയിലാണ് രാവിലെ ആറോടെ തീപടര്‍ന്നത്.അഗ്നിശമനയുടെ ആറു യൂണിറ്റുകള്‍ ഒരു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവസമയം ഫാക്ടറിയില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ ആളപായം ഒഴിവായി. നാലു ദിവസം മുമ്ബ് പെരുമ്ബാവൂരിലെ മറ്റൊരു പ്ലൈവുഡ് ഫാക്ടറിയിലും തീപിടിത്തമുണ്ടായിരുന്നു.


