നഗരസഭാ മാർച്ച് ഉപേക്ഷിച്ചു : വെള്ളൂര്ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് നമ്പരിട്ട് നൽകുമെന്ന് നഗരസഭാ ചെയർമാൻ പി പി എൽദോസ് ട്രസ്റ്റ് ഭാരവാഹികൾക്ക് രേഖാമൂലം ഉറപ്പ് നൽകി. മധ്യസ്ഥരായി എസ് എൻ ഡി പി യൂണിയൻ നേതാക്കൾ, ചർച്ച നടന്നത് യൂണിയൻ ഓഫിസിൽ
മൂവാറ്റുപുഴ :വെള്ളൂര്ക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ഊട്ടുപുരക്ക് നമ്പരിട്ട് നൽകുമെന്ന് നഗരസഭാ ചെയർമാൻ പി പി എൽദോസ് ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്ക് രേഖാമൂലം ഉറപ്പ് നൽകി. മൂവാറ്റുപുഴ എസ് എൻ ഡി പി യൂണിയൻ ഓഫിസിൽ നടന്ന ചർച്ചയിലാണ് ചെയർമാൻ പി.പി എൽദോസ് ഇത് സംബന്ധിച്ച ഉറപ്പ് എഴുതി നൽകിയത്. ഇതോടെ ബുധനാഴ്ച നഗരസഭയിലേക്ക് ഹൈന്ദവ വിശ്വാസികൾ നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ചതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു..
നഗരസഭക്കെതിരെ പ്രതിഷേധം ശക്തമായതോടെ പ്രമുഖ കോൺഗ്രസ് നേതാവിടപെട്ടാണ് യൂണിയൻ നേതാക്കളെ പ്രശ്നത്തിൽ ഇടപെടുത്തിച്ചത്. ഇതേ തുടർന്ന് നഗരസഭ ചെയർമാൻ പി പി എൽദോസും ക്ഷേത്ര ഭാര വാഹികളും തിങ്കളാഴ്ച യൂണിയൻ ഓഫീസിലെത്തി ചർച്ച നടത്തുകയായിരുന്നു. എന്നാൽ ചർച്ചയിൽ തീരുമാനമായില്ല. തുടർന്ന് ചൊവ്വാഴ്ച നടത്തിയ ചർച്ചയിലാണ് 45 ദിവസത്തിനുള്ളിൽ ഊട്ടുപുരക്ക് നമ്പരിട്ട് നൽകാമെന്ന് ചെയർമാൻ എഴുതി നൽകിയത്. ഇതോടെ ബുധനാഴ്ച നടത്താനിരുന്ന പ്രതിഷേധ സമരപരിപാടികൾ പിൻവലിച്ചതെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി റ്റി.ഇ. സുകുമാരൻ ട്രഷറർ രഞ്ജിത് പി കലൂർ എന്നിവർ അറിയിച്ചു.
എസ്. എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ സെക്രട്ടറി സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ചനടത്തി പ്രശ്ന പരിഹാരമുണ്ടാക്കിയത്. നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രാജശ്രീ രാജു , ശ്രീകുമാരഭജനദേവസ്വം ക്ഷേത്രകമ്മറ്റി കൺവീനർ പി.വി.അശോകൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ശ്യാംദാസ് , എസ് എൻ ഡി പി യൂണിയൻ നേതാവ് അഡ്വ. എൻ. രമേശ് എന്നിവരുടെ സജീവ ഇടപെടലും പ്രശ്നപരിഹാരത്തിന് വേഗത കൂട്ടി

സംഭവം ഇങ്ങനെ:
2012-ൽ നിർമ്മാണം ആരംഭിക്കുകയും 2018- പൂത്തിയാക്കുകയും ചെയ്ത ഊട്ടുപുരക്കാണ് നഗരസഭ നമ്പർ നൽകാത്തത് വിവാദമായത്. അവ്യക്തമായ കാരണം ചൂണ്ടിക്കാട്ടി 2018 മുതൽ ക്ഷേത്ര ട്രസ്റ്റ് നമ്പർ ലഭിക്കുന്നതിനുവേണ്ടി നൽകിയ അപേക്ഷകളെല്ലാം നഗരസഭ തള്ളികളയുകയായിരുന്നു. ഇതേതുടർന്ന് 2019 ജൂണിൽ സംസ്ഥാന സർക്കാരിന്റെ അദാലത്തിൽ അപേക്ഷ നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാട്ടിയ എല്ലാ നടപടികളും പൂർത്തികരിച്ച് 2021 ജൂണിൽ നഗരസഭക്ക് സമർപ്പിച്ചെങ്കിലും നഗരസഭ കനിഞ്ഞില്ല. രണ്ട് മാസം കഴിഞ്ഞപ്പോൾ യാതൊരുകാര്യവും ഇല്ലാത്ത അപാകതകൾ ചൂണ്ടികാട്ടി ക്ഷേത്ര ട്രസ്റ്രിന് നഗരസഭ നോട്ടീസ് നൽകി. തുടർന്ന് ആസാദികഅമൃതഉത്സവ് പരാഹ അദാലത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി അപേക്ഷ നൽകുകയുണ്ടായി . ഇതേതടർന്ന് താലൂക്ക് ലീഘൽ സമതിയുടെ ചെയർമാനായ അഡീഷണൽ ജില്ലാ ജഡ്ജി ഇതുസംബന്ധിച്ച് നിർദ്ദേശം നൽകി. ക്ഷേത്ര ഊട്ടുപുരയിൽ അടുക്കള ഇല്ലാത്തതിനാൽ 2019- ലെ മുൻസിപ്പൽ അമൻമെന്റ് ബാധകമല്ലെന്നും പ്ലാനിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി നഗരസഭക്ക് സമർപ്പിക്കുന്നമുറക്ക് സെക്രട്ടറിയോട് അപേക്ഷ പരിഗണിക്കുവാൻ ഉത്തരവ് നൽകിയെങ്കിലും അതും അംഗികരിക്കുവാൻ സെക്രട്ടറി തയ്യാറായില്ല. ക്ഷേത്രം നൽകിയ അപേക്ഷ പരിഗണിക്കാതെ നഗരസഭ സെക്രട്ടറി കഴിഞ്ഞ ജനുവരിയൽ ജില്ലാ നഗരഗ്രാമാസൂത്രണ വകുപ്പിലേക്ക് അയച്ചു. തുടർന്ന് ജനുവരി അവസാനം സെക്രട്ടറിയിൽ നിക്ഷിപ്തമായ അധികാരമാണെന്ന് ചൂണ്ടികാട്ടി ഗ്രാമാസൂത്രണ വകുപ്പ് മറുപടി നൽകു. ഇതും പരിഗണിക്കാതെ വന്നപ്പോൾ ക്ഷേത്ര അധികാരികൾ പൊലൂഷൻ കട്രോൾ ബോഡിനെ സമീപിച്ചു. ഇവരുടെ അനുമതി പത്രം കൂടി ലഭിച്ചത് നഗരസഭയിൽ ഹാജരാക്കിയെങ്കിലും സെക്രട്ടറി നമ്പർ തരുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. എന്നാൽ ഇതുപരിഹരിക്കേണ്ട നഗരസഭ കൗൺസിലും കണ്ണടച്ചതോടെയാണ് വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.


