വിക്ടേഴ്സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസെടുത്ത് ശ്രദ്ധേയനായ അധ്യാപകനെ ആദരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസെടുത്ത് ശ്രദ്ധേയനായ കെ.എം നൗഫല്‍ മാഷിനെയാണ് മുസ്ലിം യൂത്ത് ലീഗ് പായിപ്ര 1,2 വാര്‍ഡു കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആദരിച്ചത്.
പായിപ്ര ഗവ. യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ മുസ്ലിംലീഗ് എര്‍ണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് കെ.എം നൗഫലിന് ഉപഹാരം നല്കി.മുസ്ലിം ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി അലി പായിപ്ര അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ ഹനീഫ കുന്നുമ്മേക്കുടി, വൈസ് പ്രസിഡന്റ് നവാസ് പേണ്ടാണം, മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് നിഷാദ് കെ. എം, ജനറല്‍ സെക്രട്ടറി മുഹമ്മദ് അസ്ഹല്‍, ഡിവിഷന് സെക്രട്ടറി മുഹമ്മദ് ദില്ദാര്, ഡിവിഷന് കൗണ്‍സിലര്‍ അര്‍ഷദ് കെ .എ ,എം.എസ് .ഫ് ഡിവിഷന് കൗണ്‍സിലര്‍ അഹമ്മദ് ദില്ക്കാഷ് , എം .എസ് .എഫ് ശാഖാ പ്രസിഡന്റ് സുബ്ഹാന് പി. എസ് , അധ്യാപികയായ മുഹ്സിന പി. കെ എന്നിവര്‍ സംസാരിച്ചു.


