ആലുവ: പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ ആണ്‍കുട്ടി മരിച്ചു. തായിക്കാട്ടുകര എസ്എന്‍ പുരത്തു താമസിക്കുന്ന ഗൗതം(17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളിലില്‍ നിന്നാണ് ഇരുവരും ചാടിയത്. രണ്ട് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. രണ്ടുപേരേയും ജില്ലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗൗതമിനെ രക്ഷിക്കാനായില്ല.
പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിയായ 17 കാരിയാണ് പാലത്തില്‍ നിന്നും ചാടിയത്. പിന്നാലെ രക്ഷിക്കുന്നതിനായാണ് ഗൗതം ചാടിയത്. ഇരുവരും വെള്ളത്തില്‍ ചാടുന്നത് കണ്ട മീന്‍ പിടുത്തക്കാര്‍ ഉടനെ രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തെത്തി. വെള്ളത്തില്‍ നിന്നും ഇരുവരേയും കരയിലെത്തിക്കുകയും ചെയ്തു.