കൊച്ചി: ഭാസുരാംഗന്റെയും മകന്റെയും അറസ്റ്റ് ബിജെപി നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലo കെ സുരേന്ദ്രന് ആറു മാസങ്ങള്‍ക്ക് മുമ്ബ് സഹകാരികളുടെ പരാതികള്‍ കണ്ടലയില്‍ പോയി കേട്ടിരുന്നു. കരിവന്നൂരിലും ഇടപ്പെട്ടത് ബിജെപിയാണ്. കേരളത്തിലുടനീളമുള്ള എല്‍ ഡി എഫ് യു ഡി എഫ് സഹകരണ കൊള്ളയിലെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി പി ഐ നേതാവുമായ ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും കോടതിയില്‍ ഇന്ന് ഹാജരാക്കും. ഇരുവരുടെയും അറസ്റ്റ് കഴിഞ്ഞ ദിവസം ഇ ഡി രേഖപ്പെടുത്തിയിരുന്നു. നീണ്ട 10 മണിക്കൂര്‍ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഭാസുരാംഗനെയും മകനെയും നിരവധി തവണ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷമായിരിക്കും ഇരുവരെയും ഇന്ന് കൊച്ചിയിലെ കലൂരിലുള്ള സിബി ഐ കോടതിയില്‍ ഹാജരാക്കുക.കണ്ടല ബാങ്ക് തട്ടിപ്പിലെ ആദ്യത്തെ അറസ്റ്റാണ് നടന്നിരിക്കുന്നത്.