കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതി കേസില്‍ പദ്ധതിയുടെ മുന്‍ സിഇഒ യു വി ജോസ് ഇഡിക്ക് മുന്നില്‍ ഹാജരായി. കേസിലെ ഒന്നാം പ്രതിയായ യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റിന് പിന്നാലെയാണ് ഇഡി ജോസിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കള്ളപ്പണ, ഡോളര്‍ ഇടപാടുകളില്‍ സന്തോഷിന്റെ പങ്കാളിത്തം തെളിയിക്കുന്നതായിരുന്നു ജോസിന്റെ മൊഴി. സന്തോഷിനേയും ജോസിനേയും ഒരുമിച്ചിരുത്തി ഇഡി ചോദ്യം ചെയ്യും.
കഴിഞ്ഞയാഴ്ച ഇഡി ജോസിന്റെ മൊഴിയെടുത്തിരുന്നു. സന്തോഷിനെ പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കറാണെന്ന് ജോസ് മൊഴി നല്‍കിയതായാണ് വിവരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജോസ് ഇഡിക്ക് മുന്നില്‍ ഹാജരാകുന്നത്.