കൊച്ചി: കത്രിക്കടവിലെ ഇടശേരി ബാറിലെ വെടിവയ്പ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍. ജീവനക്കാർക്കു നേരെ വെടിയുതിർത്ത കോമ്പാറ വിനീതാണ് നോർത്ത് പോലീസിന്റെ പിടിയിലായത്.വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെടുത്തു.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ വിനീതിന്റെ ഒളിയിടം കണ്ടെത്തിയതായി പോലീസ് അറിയിച്ചിരുന്നു. കേസില്‍ നേരിട്ട് ഇടപെട്ട അഞ്ചു പ്രതികള്‍ ഉള്‍പ്പെടെ 14 പേരെയാണ് പോലീസ് ഇപ്പോള്‍ പിടികൂടിയത്. ഒമ്ബതുപേർ പ്രതികളെ രക്ഷപെടാൻ സഹായിച്ചവരും അവർക്ക് സൗകര്യങ്ങളൊരുക്കിയവരുമാണ്.


