കച്ചവടക്കാര്‍ക്കും സ്ഥാപന ഉടമകള്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്ന നിലയില്‍ മൂവാറ്റുപുഴ നഗരസഭയുടെ കെട്ടിടങ്ങളുടെ വാടക പൊതുമരാമത്ത് നിരക്കില്‍ വര്‍ധിപ്പിച്ച തീരുമാനം പുനപരിശോധിയ്ക്കണമെന്ന് സിപിഐഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കച്ചവടക്കാരോടും കൗണ്‍സിലര്‍മാരോടും കൂടിയാലോചിയ്ക്കാതെയാണ് നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ വാടക വര്‍ധന നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇത് നഗരസഭാ പ്രദേശത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
കച്ചവടക്കാരെ ദ്രോഹിയ്ക്കുന്ന നിലപാട് യുഡിഎഫ് ഭരണസമിതി അവസാനിപ്പിയ്ക്കണം. വാടക വര്‍ദ്ധിപ്പിച്ച തീരുമാനത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നത് ഭരണസമിതിയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. കച്ചവടക്കാരും സ്ഥാപന നടത്തിപ്പുകാരും കോവിഡ് കാലത്തുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരകയറി തുടങ്ങുമ്പോളാണ് വീണ്ടും ആഘാതമുണ്ടാക്കുന്ന നിലയില്‍ നഗരസഭയുടെ ഭീമമായ വാടക വര്‍ധന തീരുമാനം.ഇതിനെതിരെ വന്‍ പ്രതിഷേധമുയരുമ്പോളും നഗരസഭ ചെയര്‍മാനും ഭരണ സമിതിയും ധിക്കാരപരമായ നിലപാടാണ് തുടരുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന് അഭ്യര്‍ത്ഥിച്ചു