അഖിലമലങ്കര സണ്‍ഡേ സ്കൂള്‍ ദ്വിദിന വിദ്യാര്‍ത്ഥി ക്യാമ്പ് ജനുവരി 14 നും 15 നും കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിവക എംബിറ്റ്സ് എന്‍ജിനിയറിംഗ് കോളേജില്‍ നടത്തുവാന്‍ തീരുമാനിച്ചു. അഖിലമലങ്കര സണ്ഡേസ്കൂള് ദ്വിദിന വിദ്യാര്‍ത്ഥി ക്യാമ്പ് നടത്തിപ്പ് സംബന്ധിച്ച് എം ജെ എസ് എസ് എ പ്രസിഡന്റ് ഡോ. മാത്യൂസ് മോര് അന്തിമോസ് മെത്രാപൊലീത്തയുടെ അധ്യക്ഷതയില്‍ കോതമംഗലം ചെറിയ പള്ളിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം എടുത്തത്.
എം ജെ എസ് എസ് എ ജനറല്‍ സെക്രട്ടറി ഷവ. എം. ജെ. മര്‍ക്കോസ്, വികാരി ഫാ. ജോസ് പരത്തുവയലില്‍, സഹ വികാരിമാര്‍ ട്രസ്റ്റിമാര്‍, എംബിറ്റ്സ് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചന് ചുണ്ടാട്ട് , ചെയര്മാന് പി വി പൗലോസ്, സണ്ഡേസ്കൂള് ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ജനുവരി 14,15, തീയതികളിലായിത്തന്നെ ക്യാമ്പ് നടത്തുന്നതിനും, ആദ്യം രജിസ്റ്റര്‍ ചെയുന്ന 250 വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. രജിസ്ട്രേഷന് 2022 ഡിസംബര്‍ 31 വൈകിട്ടു 4 മണി വരെ ആയിരിക്കുമെന്നും രജി. ഫീ 100 ആയിരിക്കുന്നതുമാണ്.
ക്യാമ്പ് ഡയറക്ടര്‍ MJSSA. സെക്രട്ടറി എല്‍ദോ ഐസക് ഫോണ്‍ 90489 51227. കോ -ഓര്‍ഡിനേറ്റര്‍ ഡോ സോജന് ലാല്‍ പ്രിന്‍സിപ്പല്‍ MBITS കോളേജ്, കോതമംഗലം. ക്യാമ്പിന്റെ നടത്തിപ്പിന്നായി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി എംജെഎസ്എസ് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍ 8078157150.


