ആലുവ: അനധികൃത മണ്ണ്, മണല്‍ കടത്തിനെതിരെ ജില്ലയില്‍ ശക്തമായ നടപടികളുമായി റൂറല്‍ ജില്ലാ പോലീസ്. പെരിയാറിന്റെ തീരങ്ങളില്‍ പരിശോധന കര്‍ശനമാക്കും. മണല്‍ മണ്ണ് കടത്ത് തടയുന്നതിന് പട്രോളിംഗ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കൂടുതലായി ജീപ്പ് ബൈക്ക് പട്രോളിംഗ് സംഘങ്ങളെ നിയോഗിക്കും.
2023 ജനുവരി മുതല്‍ മണ്ണ് മണല്‍ കടത്തുകളില്‍ 273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
2023 ജനുവരി മുതല്‍ ജില്ലയില്‍ അഞ്ച് സബ്ഡിവിഷനുകളിലായി മണ്ണ് മണല്‍ കടത്തുകളില്‍ 273 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 6170294 രൂപ പിഴ ഈടാക്കി. ആലുവ സബ് ഡിവിഷനില്‍ 34 കേസുകളിലായി 1149732 രൂപയും, മുനമ്പം സബ് ഡിവിഷനില്‍ 16 കേസുകളിലായ 110000 രൂപയും. പെരുമ്പാവൂര്‍ സബ് ഡിവിഷനില്‍ 86 കേസുകളിലായി 2697500 രൂപയും, മുവാറ്റുപുഴ സബ് ഡിവിഷനില്‍ 25 കേസുകളിലായി 581500 രൂപയും, പുത്തന്‍കുരിശ് സബ് ഡിവിഷനില്‍ 112 കേസുകളിലായി 1631562 രുപയുമാണ് പിഴ അടപ്പിച്ചത്. അനധികൃതമായി കുന്നുകളും മലകളും ഇടിച്ചുനിരത്തി മണ്ണ് കടത്തുന്ന മണ്ണ് മാഫിയക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.