കൊച്ചി: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സി.പി.എം , എസ്സ് എഫ് ഐ സൈബര്‍ പോരാളികള്‍ നടത്തുന്ന സൈബര്‍ അക്രമണവും , കരിങ്കൊടി പ്രയോഗവും സി.പി.എം ന്റെ കേരളത്തിലെ ഭരണ പരാജയത്തെ മറക്കാനുള്ള ശ്രമമാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് എറണാകുളംനിയോജകമണ്ഡലം യോഗം ആരോപിച്ചു.യോഗം നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം എന്‍ ഗിരി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനം സമസ്ത മേഖലയിലും പരാജയപ്പെട്ട സാഹചര്യത്തില്‍ വെറും പ്രഹസനത്തിനു വേണ്ടി മുഖ്യമന്ത്രി നടത്തുന്ന യാത്രയെ ജനം അവഗണിക്കുകയാണന്നും യോഗം വിലയിരുത്തി.നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജോയി എളമക്കര ജനറല്‍ സെക്രട്ടറി ജോര്‍ജ് ഷൈന്‍ ,നാഷണലിസ്റ്റ് വനിത കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എസ്. ഹീര , ജോണ്‍ വര്‍ഗ്ഗീസ്, സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


