കൊച്ചിയിൽ ഗുണ്ടാസംഘത്തിൽ പങ്കെടുത്ത 13 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ് മരടിലെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ. ഒത്തുചേരലിന് കളമൊരുക്കിയ ആഷ്ലിൻ ബെൽവിൻ പൊലീസ് റെയ്ഡിന് എത്തും മുൻപ് മുങ്ങിയിരുന്നു.. ഇയാളുടെ വാഹനത്തിൽ നിന്ന് തോക്കും കുരുമുളക് സ്പ്രേയും കത്തിയും കണ്ടെടുത്തു. റെയ്ഡില്‍ പോലീസ് അറസ്റ്റ് ചെയ്ത 13 പേരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
പരിപാടിയിൽ പങ്കെടുത്ത മൂന്നുപേർക്ക് ഗുണ്ടാ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.ഒളിവിൽ പോയ ആഷ്ലിനായി അന്വേഷണം ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.തിരുവനന്തപുരം കളിയിക്കാവിള ഭാഗത്ത് നിന്നുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്.


