കാക്കനാട്: ട്രിപ്പിൾ ലോക്ഡൗൺ സാഹചര്യത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കൊച്ചി സിറ്റി വിവിധ സോണുകളായി തിരിച്ച് ജില്ലയുടെ അതിർത്തികൾ അടച്ചു കൊണ്ടുള്ള ശക്തമായ പരിശോധനകൾ ആരംഭിച്ചു. ആംബുലൻസ് പോലുള്ള അടിയന്തര വാഹനങ്ങൾ പ്രത്യേകം തയ്യാറാക്കിയ പാതയിലൂടെ കടത്തിവിടുന്നുണ്ട്. ഇതിൻ്റെ ഭാഗമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ 8 അസിസ്റ്റൻറ് കമ്മീഷണറുന്മാരുടെ കീഴിലായി കൊച്ചി സിറ്റി മറ്റ് പോലീസ് ജില്ലകളുമായി അതിർത്തി പങ്കിടുന്ന 15 സ്ഥലങ്ങളിൽ ബ്ലോക്കിങ് പോയിൻറ് കളും പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ 111 പിക്കറ്റ് പോസ്റ്റുകൾ 52 മൊബൈൽ ട്രോളിംഗ് യൂണിറ്റുകൾ 39 മോട്ടോർസൈക്കിൾ പട്രോളിങ് യൂണിറ്റുകൾ എന്നിവയിലായി ആയിരത്തി അഞ്ഞൂറിൽപ്പരം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിച്ചു.
വൈകിട്ട് 4 മണി വരെ കൊച്ചി സിറ്റിയിലെ പോലീസ് സ്റ്റേഷനുകളിൽ കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെെതിരെ കേരള എപ്പിെഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരം 138 കേസുകൾ രജിസ്റ്റർ ചെയ്തു. മാസ്ക് ധരിക്കാത്തതിന് 114 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 150 പേർക്കെതിരെയും പെറ്റി കേസ് എടുത്തു. 50 വാഹനങ്ങൾ പിടിച്ചെടുത്തു. ക്വാാറൻറീനിൽ കഴിയുന്നവർ നിയമലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജനമൈത്രി ബീറ്റ് ഓഫീസർമാരെ ചുമതലപ്പെടുത്തി. കൊച്ചി സിറ്റിയിൽ വരുംദിവസങ്ങളിൽ കർശന നിയന്ത്രണം തുടരുന്നതാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.


