മൂവാറ്റുപുഴ : തൊഴിലുറപ്പ് പദ്ധതി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതിപ്പെടുത്താന്‍ ഉള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, കൂലി കുടിശ്ശി നല്‍കുക,തൊഴിലാളികളെ ദ്രോഹിക്കുന്ന എന്‍എന്‍എംഎസ്(NNMS )പദ്ധതി നിര്‍ത്തലാക്കുക. തുടങ്ങിയ മുദ്രാവാക്യം ഉയര്ത്തിഎന്ആര്ഇജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസിലേക്ക് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു.
മാറാടി പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ സമരം സിഐറ്റിയു ജില്ല സെക്രട്ടറി പി ആര് മുരളിധരന് ഉദ്ഘാടനം ചെയ്തു. ആയവനയില്‍ യൂണിയന് ഏരിയ സെക്രട്ടറി സജി ജോര്‍ജും,കല്ലൂര്‍ക്കാട് യൂണിയന് ജില്ല കമ്മിറ്റിയംഗം കെ പി രാമചന്ദ്രനും,പായിപ്രയില്‍ എം ആര് പ്രഭാകരനും, വാളകത്ത് കെ എന്‍ ജയപ്രകാശും, ആവോലിയില്‍ സി കെ സോമനും, മുളവൂരില്‍ എം എ സഹീറും,മഞ്ഞള്ളൂരില്‍ കെ റ്റി രാജനും, ആരക്കുഴയില്‍ സുജാത സതീശനും സമരം ഉദ്ഘാടനം ചെയ്തു.


