മുവാറ്റുപുഴ : മണിപ്പൂര്‍ ഇന്ത്യയില്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള.മണിപ്പൂരിലെ ക്രൂരതകള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലുടനീളമുള്ള വിവിധ മേഖലകളെ പ്രതിനിധികരിക്കുന്ന 101 വനിതകള്‍ നേതൃത്വം നല്കുന്ന ‘വുമണ്‍ ഇന്ത്യ ‘ ക്യാമ്പയിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇവര്‍.
വംശീയ ലഹളയില്‍ മണിപ്പൂര്‍ ആളിപ്പടര്‍ന്ന് കത്തിത്തുടങ്ങിയിട്ട് ഇന്ന് 103 ദിവസം തികയുകയാണ്. ഇപ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്. പാര്‍ലമെന്റല്‍ പോലും പോലും പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിച്ചു.മണിപ്പൂരിനെ ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപത്തിലേക്ക് തള്ളിയിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്. സ്വാഭാവികമായുണ്ടായ അക്രമസംഭവങ്ങളല്ല മണിപ്പൂരിലേത്. ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ കൂടെനിര്‍ത്തി ഗോത്ര വിഭാഗക്കാരായ കുക്കികള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ അഴിച്ചുവിടുന്നത്.
കുക്കികളും മെയ്തികളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങളെ അപകടകരമാം വിധത്തില്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുകയാണ് ബി.ജെ.പി. അതുകൊണ്ടാണ് അക്രമം അമര്‍ച്ച ചെയ്യാന്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ, പകരം എരിതീയില്‍ എണ്ണയൊഴിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇറോം ശര്‍മിള പറഞ്ഞു. വുമണ്‍ ഇന്ത്യ ക്യാമ്പയിന് കമ്മിറ്റീ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു. ചീഫ് കണ്‍വീനര്‍ സിനി ബിജു , എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്കി.
യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ,മാരായ മാത്യു കുഴല്നാടന്, ഉമാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മുനിസിപ്പല്‍ ചെയര്മാന് പി. പി എല്‍ദോസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ മാരായ ജോസഫ് വാഴയ്ക്കന്, ബാബു പോള്‍, ജോണി നെല്ലൂര്‍, ജ്യോതി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.