കോതമംഗലം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കോതമംഗലത്ത് നടന്നു. കോതമംഗലം എം.എ. കോളേജ് അത്ലറ്റിക് സ്റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ അധ്യക്ഷത വഹിച്ചുി. മുഖ്യാതിഥിയായിരുന്ന ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാവും മുന്‍ ലോക വനിതാ ബോക്സിംഗ് ചാമ്പ്യനുമായ കെ.സി.ലേഖ കായിക മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാവിലെ 8 ന് കോതമംഗലം ഗാന്ധി സ്ക്വയറില്‍ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണവും പതാക കൈമാറലും കോതമംഗലം മുനിസിപ്പാലിറ്റി ചെയര്മാന് കെ കെ ടോമി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് എസ്. സതീഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കോളേജില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം ജെ ജോമി ദീപശിഖ ഏറ്റുവാങ്ങി.
ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ റാണിക്കുട്ടി ജോര്‍ജ്, ആശ സനില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലീം, കെ കെ ദാനി,, എ എസ് അനില്‍കുമാര്‍, മനോജ് മുത്തേടന്‍, ശാരദാമോഹന്‍, ഷാന്റി ഏബ്രഹാം, അനിമോള്‍ ബേബി, ഷൈമി വര്‍ഗ്ഗീസ്, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ റോണി മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍, പ്രസ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


