കൊച്ചി: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ പാന്‍ട്രി കാറിന് താഴെ തീപിടിച്ചു.
ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്.
ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആര്‍പിഎഫും പാന്‍ട്രി ജീവനക്കാരും ഉടനടി തീയണച്ചു.


