പറവൂര്‍: വികസന മുരടിപ്പും അഴിമതിയും നിറഞ്ഞ പറവൂര്‍ നഗരസഭ ദുര്‍ഭരണത്തിനെതിരെ സിപിഎം മുന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ചേന്ദമംഗലം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പറവൂര്‍ മുന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ സിപിഎം പറവൂര്‍ ഏരിയ സെക്രട്ടറി ടി.ആര്.ബോസ് ഉദ്ഘാടനം ചെയ്തു. കെ.എ. വിദ്യാനന്ദന്‍ അദ്ധ്യക്ഷനായി.
നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി.നിഥിന്, സിപിഎം ഏരിയ കമ്മിറ്റിയംഗങ്ങളായ എന്‍.എസ്.അനില്‍കുമാര്‍, വി.എസ്.ഷഡാനന്ദന്, ലോക്കല്‍ സെക്രട്ടറിമാരായ സി.പി. ജയന്, എം.പി.ഏയ്ഞ്ചല്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ കെ.ജെ. ഷൈന്‍ ടീച്ചര്‍, ജ്യോതി ദിനേശന്, എം.കെ.ബാനര്‍ജി, ഇ.ജി.ശശി,ജയദേവാനന്ദന്‍ തുടത്തിയവര് പ്രകടനത്തിന് നേതൃത്വം നല്കി. മാര്‍ച്ചിന് മുന്നോടിയായി നഗരസഭ പ്രദേശങ്ങളില്‍ രണ്ട് ദിവസം നീണ്ടു നിന്ന കാല്‍നട പ്രചരണ ജാഥയും സിപിഎം സംഘടിപ്പിച്ചിരുന്നു.