മൂവാറ്റുപുഴ : മാനസിക വെല്ലുവിളി നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ഡീന്‍ കുര്യാക്കോസ്എംപി. കടവൂര്‍ ലൗ ഹോമില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുത്തു മാനസിക സന്തോഷം നല്‍കുന്നതിന് ലൗ ഹോം പോലുള്ള സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വലിയ കാഴ്ചപ്പാടുകളോടെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാനസിക വെല്ലുവിളി നേരിടുന്നവരില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും എംപി പറഞ്ഞു.
ലൗ ഹോമിലെ അന്തേവാസികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഫാ. ആന്റണി ഓവേലില്‍ അധ്യക്ഷത വഹിച്ചു. മാത്യൂ കുഴല്നാടന് എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ റാണിക്കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനീസ് ഫ്രാന്‍സിസ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സന്തോഷ് ജോര്‍ജ്ജ്, ഡോ. ഡാനി വിന്‍സെന്റ്, ഡോ. അഭിലാഷ്, സി. റ്റാന്‍സി, സി. സാഫല്യ എന്നിവര്‍ സംസാരിച്ചു.


