കൊച്ചി: എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥികള്‍ കൊച്ചിയില്‍ പിടിയില്‍. പാലക്കാട് അല്‍ അമീന് ലോ കോളേജ് വിദ്യാര്‍ത്ഥികളായ ശ്രീഹരി, സൂഫിയാന്, അജ്മല്‍ ഷാ എന്നിവരാണ് പിടിയിലായത്. 20 ഗ്രാം എംഡിഎംഎയാണ് വിദ്യാര്‍ത്ഥികളുടെ കൈയ്യിലുണ്ടായിരുന്നത്.
നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യുവാക്കളില്‍ നിന്നും ലഹരി മരുന്ന് പിടികൂടിയത്. കുടുംബ കോടതിയുമായി ബന്ധപ്പെട്ട് ഇന്റേണ്‍ഷിപ്പ് ആവശ്യത്തിനാണ് വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെത്തിയത്. ബെംഗല്രുവില് നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി.