കൊച്ചി: സംസ്ഥാനത്ത് അഞ്ചുദിവസത്തെ കുതിപ്പിനും മൂന്നുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഒരു പവൻ സ്വർണത്തിന് 48,280 രൂപയിലും ഗ്രാമിന് 6,035 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,010 രൂപയാണ്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് 47,000 രൂപ പിന്നിട്ട സ്വർണവില റിക്കാർഡുകള്‍ തിരുത്തി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. മാർച്ച് അഞ്ചിന് 47,560 രൂപയായി ഉയര്‍ന്ന് ആദ്യം സര്‍വകാല റിക്കാര്‍ഡിട്ട സ്വർണവില പിന്നീട് 48,000 കടന്നു. പിന്നീട് മാർച്ച് ഒമ്ബതിന് ഇത് 48,600 രൂപയിലേക്ക് എത്തുകയായിരുന്നു.