മൂവാറ്റുപുഴ: ജില്ലാതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച റെഡ്ക്രോസ് ബ്രാഞ്ചിനുള്ള അവാര്‍ഡ് മൂവാറ്റുപുഴതാലൂക്കിന് ലഭിച്ചു. രണ്ടാംസ്ഥാനം കോതമംഗലം താലൂക്കിനാണ്.
റെഡ്ക്രോസ് ദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കെ.ജെ. മാസ്കി എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിഎംഒ എന്‍.കെ. കുട്ടപ്പന് അധ്യക്ഷത വഹിച്ചു. മികച്ച പ്രവര്‍ത്തകനുള്ള അവാര്‍ഡ് മൂവാറ്റുപുഴ താലൂക്കില്‍നിന്നുള്ള ക്ലിന്റണ് സ്കറിയയ്ക്കും ലഭിച്ചു.