കൊച്ചി: എറണാകുളം എളമക്കരയില്‍ യുവതിയെ കുത്തിക്കൊന്നു. ചങ്ങനാശ്ശേരി സ്വദേശി രേഷ്മയാണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം സ്വദേശി നൗഷിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
എളമക്കരയിലെ ഫ്ളാറ്റിലായിരുന്നു സംഭവം. ഉച്ചത്തിലുള്ള കരച്ചില് കേട്ടെത്തിയ അയല്‍വാസികളാണ് കുത്തേറ്റനിലയില്‍ രേഷ്മയെ കണ്ടത്. കൊലപാതക കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രേഷ്മയും നൗഷിദും ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് വിവരം.